Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ചൂരൽ...

വയനാട് ചൂരൽ മല, മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തം: കൈത്താങ്ങായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

പത്തനംതിട്ട :  വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും, മറ്റ് ജീവിത സാഹചര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ഒരുക്കാൻ പത്തനംതിട്ട ജില്ലാ പഞ്ചായത്തും തയ്യാറായതായി പ്രസിഡൻ്റ് രാജി പി. രാജപ്പൻ അറിയിച്ചു

ജില്ലാ പഞ്ചായത്തും ജില്ലയിലെ മുഴുവൻ  തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി  വയനാട്ടിലെ ദുരന്ത പ്രദേശങ്ങളിലെ ആളുകൾക്ക് ആവശ്യമായ വസ്തുക്കൾ സമാഹരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഓൺലൈൻ മീറ്റിംഗ് നടത്തി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ കലക്ടർ, ഡി ഡി പി,ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌, പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌, നഗര സഭ അധ്യക്ഷൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റുമാർ, പഞ്ചായത്ത്‌ പ്രസിഡൻ്റുമാർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദുരന്തബാധിത പ്രദേശത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും, മറ്റു ആവശ്യവസ്തുക്കളും അടുത്ത ദിവസം തന്നെ എത്തിച്ചു നൽകാൻ യോഗത്തിൽ തീരുമാനമായി

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. രാജി പി. രാജപ്പൻ (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ) ഫോൺ: 7560982217

പി എസ് മോഹനൻ (പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ ) ഫോൺ -9446914370. ആർ. തുളസീധരൻ പിള്ള (ബ്ലോക്ക്‌ അസോസിയേഷൻ പ്രസിഡന്റ്‌ )  ഫോൺ -9447866161

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 09-10-2024  : Thiruvonam Bumper BR-99

1st Prize Rs.25,00,00,000/- TG 434222 (WAYANADU) Consolation Prize Rs.5,00,000/- TA 434222 TB 434222 TC 434222 TD 434222 TE 434222 TH 434222 TJ 434222 TK 434222 TL 434222 2nd...

ബ്രിട്ടനിൽ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്

ലണ്ടൻ : ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് .650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടി കേവല...
- Advertisment -

Most Popular

- Advertisement -