കുമ്പനാട്: വേദനിക്കുന്നവരുടെ ജീവിതത്തിൽ കരുതലിന്റെ കരങ്ങൾ ആകുവാനും, ദൈവ സ്നേഹത്തിന്റെ അടയാളമാകുവാനും നാം വിളിക്കപ്പെട്ടവരാണെന്ന് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ. സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിൻ്റെ സംരംഭമായ കടമ്പനാട് ഐവർക്കാല ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെയും, കുമ്പനാട് കടപ്ര ഫെലോഷിപ്പ് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയറും, കൗൺസിലിംങ്ങ് സെൻ്ററും കടപ്ര ഇവാൻജലിക്കൽ ഫെലോഷിപ്പ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
ബിഷപ്പ് ഡോ. ടി. സി ചെറിയാൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബിഷപ്പ് ഡോ. എം. കെ കോശി, ഫെലോഷിപ്പ് സെൻ്റർ സെക്രട്ടറി റവ. ജോയി മാത്യു, കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പി, ശ്രദ്ധ പാലിയേറ്റിവ് ഡയറക്ടർ റവ. ഡോ. ജോൺ മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിഷ് കുന്നപ്പുഴ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോസ പി.എം, മുകേഷ് മുരളി, ബിജു വർക്കി, അനിലാകുമാരി, ജ്യോതി അടപ്പനാംകണ്ടതിൽ, ശ്രദ്ധ പാലിയേറ്റിവ് ട്രഷറാർ ജോർജ് ജോൺ, റവ. ടി. ഇ വർഗീസ്, റവ. ഷാജി ഫിലിപ്പ്, റവ. അനിൽ ടി. മാത്യു, റവ. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
2023-ൽ കടമ്പനാട് കുന്നത്തൂർ പഞ്ചായത്തിൽ ആരംഭിച്ച ശ്രദ്ധ പാലിയേറ്റിവ് കെയറിൻ്റെ രണ്ടാമത്തെ സെൻ്ററാണ് കുമ്പനാട്ട് ആരംഭിച്ചത്. പ്രാരംഭ ഘട്ടമായി കിടപ്പു രോഗികൾക്കും, രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ശാരീരികവും, മാനസികവുമായ, ആത്മീയവുമായ ശുശ്രൂഷകൾ, ഭവനങ്ങൾ സന്ദർശിച്ചുള്ള ആരോഗ്യ പരിപാലനം, മറ്റ് മെഡിക്കൽ സേവനങ്ങൾ, കൗൺസിലിംങ് സഹായങ്ങൾ സൗജന്യമായി ലഭ്യമാക്കിട്ടുള്ളത്.