കോട്ടയം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറുപ്പുവരുത്തുക എന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വം ആണെന്ന് മനസിലാക്കി എല്ലാവരും അതിനായി മുന്നിട്ടിറങ്ങണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം -കൊച്ചി ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു
മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം -കൊച്ചി ഭദ്രാസനത്തിൻ്റെ മുപ്പതാമത് കൺവൻഷോനടനുബന്ധിച്ച് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ മാർത്തോമ്മാ വികസന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പ
മണ്ണ്,വായു,ജലം, തണ്ണീർത്തടങ്ങൾ എന്നിവ പൂർണമായും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ അടുത്ത തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിക്കൂ എന്നും തിരുമേനി ഓർമ്മിപ്പിച്ചു
വികസന സംഘം ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ ഡോ വി എം മാത്യു മുഖ്യപ്രഭാഷണം നടത്തി
കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ ഡോ സാംസൺ ജേക്കബ്, ഭദ്രാസന സെക്രട്ടറി അലക്സ് ഏബ്രഹാം, വികസന സംഘം ഭദ്രാസന സെക്രട്ടറി, കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ, മാനേജിംഗ് കമ്മിറ്റി വികസന സന്ദേശം ചീഫ് എഡിറ്റർ ജോസി കുര്യൻ മാനേജിംഗ് കമ്മിറ്റി അംഗം എം എസ് റോയി, പി കെ തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം ജോർജ് എം കുരുവിള, സജു ശാമുവേൽ സി, സ്റ്റാൻലി തോമസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, രാജു തോട്ടുങ്കൽ, മാത്യൂസ് പൊയ്കയിൽ, അന്നമ്മ മാത്യു, അജേഷ് ഏബ്രഹാം, വി സി തോമസ് എന്നിവർ പ്രസംഗിച്ചു






