മലപ്പുറം : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോസ് കൂടിയ മയക്കുഗുളികയ്ക്ക് വേണ്ടി ഡോക്ടർക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം.ചൊവ്വാഴ്ച രാത്രി 10.50-ഓടെയായിരുന്നു സംഭവം. അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർ എഴുതി നല്കാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് പുറത്തുപോയി കത്തിയുമായി തിരിച്ചു വന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തി മരുന്ന് കുറിച്ചെടുക്കുകയായിരുന്നു .
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു .ആശുപത്രി അധികൃതരുടെ പരാതിയിൽ പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു