Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsവന്യജീവി ആക്രമണം...

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി നിർവ്വഹണം സംബന്ധിച്ച് ജനകീയ അഭിപ്രായം തേടുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും വനം വകുപ്പിന്റെയും യോഗം മൂന്നു മേഖലകളിൽ വിളിച്ചുചേർത്തു.

പെരുനാട് , വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗ ശല്യം ഏറ്റവും രൂക്ഷമായിഅനുഭവപ്പെടുന്ന മേഖലകളിലാണ് ഒന്നാം ഘട്ടമായി എംഎൽഎ ഫണ്ടിൽ നിന്നും പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്.

പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റുകളുടെ വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയ്യാറാക്കുക.കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പൂർണമായും തടഞ്ഞ് മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമായ എല്ലാ ഭാഗങ്ങളിലും പ്രതിരോധ മാർഗങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം .

വിവിധ സ്ഥലങ്ങളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ലത മോഹൻ, സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, ഡി എഫ് ഒ ജയകുമാർ ശർമ, ഡപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി ദിലീഫ്, എ എസ് അശോക് എന്നിവർ സംസാരിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന്

തിരുവല്ല : തിരുവല്ല ആർട്സ് & കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന് സംഘടിപ്പിക്കുന്നു. 4 ന്  ഉച്ചയ്ക്ക് 2 മണിക്ക്  ഡയറ്റ് ഹാളിൽ നടക്കുന്ന...

തിരുവോണനാളിൽ തിരുവാറൻമുളയപ്പനെ കണ്ട് തൊഴുവാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി

പത്തനംതിട്ട: തിരുവോണനാളിൽ തിരുവാറൻമുളയപ്പനെ കണ്ട് തൊഴുത് സദ്യ ഉണ്ണാൻ നിരവധി ഭക്തർ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി. ഉത്രാടം നാളിൽ വൈകിട്ട് കാട്ടൂർ മഠത്തിൽ നിന്നും തിരിച്ച തിരുവോണ തോണിയും ഭട്ടതിരിയും പുലർച്ചേ...
- Advertisment -

Most Popular

- Advertisement -