ചെന്നൈ : ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു.സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് വാനനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. പൊലീസ് കേസെടുത്തു.