Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsലോക പരിസ്ഥിതി...

ലോക പരിസ്ഥിതി ദിനം : ഫലവൃക്ഷവൃക്ഷത്തൈ നട്ടു

പരുമല : ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുമല പള്ളി അങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരി.സുന്നഹദോസ് സെക്രട്ടറിയും പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റുമായ ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യ്തു.

പരിസ്ഥിതി കമ്മീഷൻ വൈസ് പ്രസിഡന്റ് ഫാ ഷിബിൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.  വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ  മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു.   സെക്രട്ടറി തോമസ് ഏബ്രഹാം,നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര് ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജര്മാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ ഗീവർഗീസ് മാത്യു, പരുമല ആശുപത്രി സി.ഇ. ഒ.  ഫാ എം സി പൗലോസ്  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു.ചെങ്ങന്നൂർ ഇടനാട് തുണ്ടിയിൽ ജോമോൾ (25) ആണ് മരിച്ചത്.പെരുമ്പാവൂരിലാണ് സംഭവം. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിയാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ്...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

പന്തളം : ലൊക്കേഷൻ സ്കെച്ച് നൽകുന്നതിന് വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ. കുരമ്പാല വില്ലേജ് ഓഫിസിലെ ജീവനക്കാരൻ പന്തളം കഴുത്തുംമൂട്ടിൽ ജയപ്രകാശ് (44)...
- Advertisment -

Most Popular

- Advertisement -