തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും.
ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ സന്ദേശം നൽകും