പത്തനംതിട്ട : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടൻചിറ സുനിതാ ഹൗസിൽ അനീഷ് എന്ന സുധീഷാ(24)ണ് പിടിയിലായത്.
ഇൻസ്റ്റാഗ്രാം,വാട്സാപ്പ് എന്നിവയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ചിത്രങ്ങൾ എടുക്കുകയും,പിന്നീട് ഇവ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു പീഡനം. തുടർന്ന് കുട്ടി ഗർഭിണിയായി.
വയറുവേദനയെ തുടർന്ന് വെട്ടൂരുള്ള ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം നടത്തിയ സ്കാനിങ്ങിൽ 5 മാസം ഗർഭിണിയാണെന്ന് വെളിപ്പെടുകയായിരുന്നു.പരിശോധന നടത്തിയ ലാബ് അധികൃതർ മലയാലപ്പുഴ പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ ഭാര്യ വീടായ കോന്നി പയ്യനാമൺ, തടത്തിൽ വീട്ടിൽ നിന്നും പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.