മലപ്പുറം : ബാങ്കിൽ നിന്ന് 9.95 ലക്ഷം രൂപയെടുത്ത് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് പണംതട്ടി.സംഭവത്തിൽ അമരമ്പലം സൗത്ത് കിഴക്കേ പാലമഠം കുമ്മാളി ഫിറോസിന്റെ പരാതിയിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിലമ്പൂർ ടൗണിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .
ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് തന്റെ അക്കൗണ്ടിലുള്ള പണം എടുത്ത് കവറിലാക്കി പുറത്തേക്കിറങ്ങിയ ഫിറോസിനെ നാല് പേർ വളഞ്ഞ് മർദിച്ച് പണം പിടിച്ചുപറിച്ചെന്നാണ് പരാതി .പിടിവലിക്കിടെ തട്ടിപ്പറിച്ച പണവുമായി ഒരാൾ ബൈക്കിൽ കടന്നു.സംഘം കുത്താൻ ഓങ്ങിയ കത്തി ഫിറോസ് പിടിച്ചുവാങ്ങി സംഘത്തിലെ ഒരാളെ കുത്തി പരുക്കേൽപിച്ചു.ഫിറോസിന്റെ കൈവിരലിനും മുറിവേറ്റു.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്





