Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനാപകടത്തിൽ യുവാവിന്...

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം : വേർപാടിലും പുതുജീവനേകി അഞ്ച് പേരിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മരണാനന്തര അവയവദാനത്തിൽ മാതൃകയായി. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലര്‍ക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ജിജിന്‍. കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിൽ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ജിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്.ഒരു വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ കണ്ടെത്തി. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നല്‍ക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ നടത്തി വരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹെലികോപ്റ്റർ അപകടം : ഇറാൻ പ്രസിഡന്റ് മരിച്ചതായി സ്ഥിരീകരിച്ചു

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ ഒൻപതു യാത്രക്കാരും മരിച്ചു.ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഇറാൻ മാധ്യമങ്ങള്‍...

ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി

ചങ്ങനാശ്ശേരി : സർഗ്ഗക്ഷേത്ര പ്രൊഫഷണൽ ഫോറം അവതരിപ്പിക്കുന്ന ടോക് ഷോ - 2024 നേർരേഖ  ത്രിദിന പരിപാടി മൂന്നാം ദിനം  പ്രൊഫ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.  മതേതരത്വ കാഴ്ചപ്പാടുകളും ഭരണഘടന...
- Advertisment -

Most Popular

- Advertisement -