തിരുവല്ല : വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുകയും, ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. നെടുമ്പ്രം കല്ലിങ്കൽ മഠത്തിൽചിറയിൽ വീട്ടിൽ നന്ദു മോഹനൻ (26 ) ആണ് പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ചതിന്, നേരത്തെ ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കേസുണ്ട്.
തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലും ഡാൻസഫ് ടീമും പുളിക്കീഴ് പോലീസും ചേർന്ന് ഇന്നലെ സന്ധ്യക്ക് 7.15 നാണ് രഹസ്യവിവരത്തെതുടർന്ന് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കിടപ്പുമുറയിൽ പ്ലാസ്റ്റിക് കസേരയിൽ രണ്ട് കവറുകളിലായാണ് 10 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തത്.
കഞ്ചാവ് വാങ്ങാനെത്തുന്നവർക്ക് രഹസ്യമായി ഉപയോഗിക്കുന്നതിന് പ്ലാസ്റ്റിക് കുപ്പിയിൽ ദ്വാരമിട്ട് അതിലൂടെ പൈപ്പ് ഇറക്കി അതിന്റെ അറ്റത്ത് ചോർപ്പ് ഫിറ്റ് ചെയ്തു ഉപകരണമാക്കി വെച്ച നിലയിലും കണ്ടെത്തി. വിൽക്കാൻ സൂക്ഷിച്ച 52 പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു. പ്രതിയെ വിശദമായി പോലീസ് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി