മല്ലപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനപ്രസ്ഥാനമായ അയുദ്ധും സ്റ്റുഡൻസ് ഫോർ ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി മല്ലപ്പള്ളി മാതാമൃതാനന്ദമയി മഠത്തിൽ യുവജാഗ്രതി യുവജന സമ്മേളനം സംഘടിപ്പിച്ചു. യുവജന സമ്മേളനത്തിന് മുന്നോടിയായി നടന്ന നൂറോളം ബൈക്കുകൾ പങ്കെടുത്ത ബൈക്ക് റാലി കോട്ടാങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.
തിരുവല്ല മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി അംഗം അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. അമൃത വിദ്യാലയം തിരുവല്ല വിദ്യാർഥിനി യമുനാദേവി വിവേകാനന്ദ സ്മരണകളെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.
തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ബികോം എൽഎൽബിക്ക് ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ അശ്വതി ജെ നായർക്ക് ഭാവ്യാമൃത പ്രണാജി യും അരുൺമോഹൻ ജിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു






