അടൂർ : പറക്കോട്ട് കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. പറക്കോട് കനാൽ റോഡിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന അപകടത്തിൽ മനേഷ് ശങ്കരപള്ളിയിലിന് (35) ആണ് പരുക്കേറ്റത്.
ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കാട്ടുപന്നി കുത്തിമറിച്ചിടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ ഉടൻ തേറ്റ ഉപയോഗിച്ച് കാട്ടുപന്നി സ്‌കൂട്ടർ വലിച്ചു മാറ്റിയെന്നും മനേഷ് പറഞ്ഞു. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചു പോയതിനാൽ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. മനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു