പത്തനംതിട്ട : കൈപ്പട്ടൂർ പാലത്തിൽ നിന്ന് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആനപ്പള്ളി പോത്രാട് സ്വദേശി ജിബിൻ എന്ന ആളാണ് ചാടിയതെന്ന് കരുതുന്നു. ഇയാളുടേത് എന്നു കരുതുന്ന ബൈക്കും പാദരക്ഷയും പാലത്തിന് സമീപം കണ്ടത്. തിരിച്ചറിഞ്ഞ ചിലരാണ് ആളിനെക്കുറിച്ചുള്ള സൂചന പൊലീസിന് നൽകിയത്.
പത്തനംതിട്ടയിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റിലെ സ്കൂബാ ടീം എത്തി തിരച്ചിൽ ആരംഭിച്ചു.