തൃശൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. താൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല ഇതൊന്നും തന്റെ അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.
“എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.” ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജാസ്മിൻ കുറിച്ചു. ഇതോടെ വിവാദമായ റീൽ സോഷ്യൽ മീഡിയയിൽ നിന്നും ജാസ്മിൻ നീക്കം ചെയ്തിരുന്നു.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പോലീസിൽ പരാതി നൽകിയത്.






