യുവജനക്ഷമ ബോർഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് അംഗം ടി. ടി ജിസ്‌മോൻ മുഖ്യാതിഥി ആയി. ചടങ്ങിന്റെ ഭാഗമായി വെണ്മണി അക്ഷരമുറ്റം ക്ലബ്ബിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം മെമന്റോ നൽകി അനുമോദിച്ച.
മത്സരത്തിൽ പെരുമ്പളം പെരുമ ഒന്നാ സ്ഥാനവും., ഗദ്ദിക നാടൻ പഠന കേന്ദ്രത്തിന് രണ്ടാം സ്ഥാനവും ജയകേരള ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമിന് യഥാക്രമം 25000, 10000, 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയുംവിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച ടീം തൃശ്ശൂർ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.