പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു എന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ. പി.ജി.ഡി. ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
നീറ്റ്-നെറ്റ് ക്രമക്കേടുകൾ,മണിപ്പൂർ അക്രമങ്ങൾ,ഇന്ത്യാ-ചൈന അതിർത്തി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ വർത്തമാനകാല പ്രശ്നങ്ങളുടെ പരിഹാരങ്ങളെക്കുറിച്ച് ഒന്നും പറയാതെ 50 വർഷം മുൻപ് നടന്ന അടിയന്തിരാവസ്ഥയെക്കുറിച്ച് പറഞ്ഞ് സ്പീക്കർ ഓം ബിർലയും,രാഷ്ട്രപതി ദ്രൗപതി ദ്രൗപതി മുർമുവും,പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെൻറിന്റെ വിലപ്പെട്ട സമയം കളഞ്ഞത് എന്ന് കെ.പി.ജി.ഡി. ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
യോഗത്തിൽ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഗോപീ മോഹൻ,സംസ്ഥാന സമിതി അംഗം എലിസബത്ത് അബു,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അബ്ദുൾ കലാം ആസാദ്, അഡ്വ: ഷൈനി ജോർജ്ജ്,ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ,നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ കലാധരൻ പിള്ള,വർഗീസ് പൂവൻപാറ,നിയോജക മണ്ഡലം സെക്രട്ടറി പ്രകാശ് പേരങ്ങാട്ട്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി മറിയാമ്മ വർക്കി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉഷാ തോമസ്,സലീം പെരുന്നാട്, സുധാകുമാരി,പ്രദീപ് കുളങ്ങര എന്നിവർ പ്രസംഗിച്ചു.