Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsജലം ദുർവിനിയോഗം...

ജലം ദുർവിനിയോഗം ചെയ്യരുത് – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

കവിയൂർ: ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് ജലം ദുർവിനിയോഗം ചെയ്യരുത് യെന്നും ജലത്തെ അമൂല്യനിധിയായി കാണണമെന്നും വരും തലമുറയ്ക്ക് വേണ്ടി  ജലം സംരക്ഷിക്കേണ്ടത് ഇന്നിന്റെ  ഉത്തരവാദിത്വമാണെന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു .വൈഎംസിഎ തിരുവല്ല സബ് റീജൻ്റെ ആഭിമുഖ്യത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ച് കോട്ടൂർ സി പി വി എൽ പി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.

അലക്സ് തെക്കനാട്ടിൽ മുഖ്യ സന്ദേശം നല്കി.കഠിനമായ ചൂടിൽ കുടിവെള്ളത്തിന്റെ ദൗർലഭ്യം അനുഭവിക്കുന്ന നിർധനരായവർക്ക് കുടിവെള്ളം സംഭരിക്കുന്ന സൗജന്യ ജലസംഭരണി നൽകുന്ന പദ്ധതിയായ ജലം ഒരു നിധി പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും ആർച്ച് ബിഷപ്പ് നിർവഹിച്ചു . സ്കൂൾ മാനേജർ ഫാ.തോമസ് കാഞ്ഞിരത്തുങ്കൽ , കവിയൂർ വൈഎംസിഎ പ്രസിഡൻറ് ജോസഫ് ജോൺ , പ്രോഗ്രാം കോഡിനേറ്റർ കെ . സി മാത്യു , പ്രധാന അധ്യാപിക ജിൻസി പി വർഗീസ് , കുര്യൻ ചെറിയാൻ , ജേക്കബ്  മാത്യു, ജോയി സാം , പി.റ്റി എ പ്രസിഡൻറ് മാത്യു ഈപ്പൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

 മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

ആലപ്പുഴ : കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ആർ ഹേലി കാർഷിക മേഖലയിലെ സർവ്വവിജ്ഞാനകോശമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍...
- Advertisment -

Most Popular

- Advertisement -