ചെങ്ങന്നൂർ: വനവാതുക്കര ശ്രീ മഹാദേവ – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തിന് ശനിയാഴ്ച്ച തുടക്കം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ
ശ്രീപാർത്ഥസാരഥി അഖണ്ഡനാമജപ സമിതി തിരുവൻവണ്ടൂർ, ശ്രീ അയ്യപ്പ മാതൃസമിതി വനവാതുക്കര എന്നീ സമിതികൾ അവതരിപ്പിച്ച അഖണ്ഡനാമജപയജ്ഞം നടന്നു. ഭാഗവത സപ്താഹത്തിന് ഞായറാഴ്ച്ച തുടക്കം കുറിക്കും.
പുലർച്ചെ 5.30 ന് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം, 6.30 ന് ഭാഗവത സപ്താഹ യജ്ഞം. ഭദ്രദീപപ്രതിഷ്ഠ മേൽശാന്തി രഞ്ജിത് നമ്പൂതിരി. യജ്ഞാചാര്യൻ ചെങ്ങന്നൂർ ജയപ്രകാശ്, യജ്ഞ പൗരാണികർ – കലേഷ് കൊടുമൺ, പ്രസാദ് പളളിപ്പാട് എന്നിവരാണ്. വൈകിട്ട് 3.30 ന് തൃക്കൊടി – ഘോഷയാത്ര, രാത്രി 7.15 ന് തൃക്കൊടിയേറ്റ്, തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നി ശർമ്മൻ വാസുദേവഭട്ടതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി 8 -ന് കുത്തിയോട്ടച്ചുവടും പാട്ടും ,9.30 ന് തിരുവാതിര
മാർച്ച് 18 ന് രാത്രി 7. 45 മുതൽ തിരുവാതിര ,8.30 മുതൽ വീണക്കച്ചേരി , 19-ന് രാത്രി 7.30-ന് പ്രഭാഷണം – സന്ദീപ് വാചസ്പതി. 8 മുതൽ – നാദലയതരംഗം ഷ്യൂഷൻ ,20 ന് രാത്രി 7.45 മുതൽ ഭജന ,8 മുതൽ ഹിഡുംബൻ പൂജ , 8. 30 മുതൽ തിരുവാതിര ,കോൽകളി ,പിന്നൽ തിരുവാതിര, 21-ന് രാവിലെ 10 .30 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര ,വൈകിട്ട് 5 ന് സർവൈശ്വര്യപൂജ, രാത്രി 8 മുതൽ നാടൻ പാട്ട് ,22-ന് രാവിലെ 11-30 ന് കുചേല ആഗമന പൂജ ,രാത്രി 7.30 ന് നാമജപ ലഹരി ,8.30-ന് അൽ പൊലി എഴുന്നള്ളിപ്പ് ,23-ന് ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ ,വൈകിട്ട് 4ന് അഭവൃത സ്നാന ഘോഷയാത്ര ,രാത്രി 7-ന് നൃത്തസന്ധ്യ ,8.30 ന് അൻപൊലി എഴുന്നള്ളിപ്പ് ,24-ന് രാവിലെ 10 മുതൽ കാവടിവരവ് – പാണ്ടനാട് കോട്ടയം ശ്രീഭദ്രകാളീക്ഷേത്രത്തിൽ നിന്നും ആരംഭിക്കും .തുടർന്ന് അഭിഷേകം .7 – ന് തിരുവാതിര രാത്രി ,8.30 ന് അൻപൊലി എഴുന്നള്ളിപ്പ് ,9 -ന് സേവ, 25 ന് രാവിലെ 11ന് ഓട്ടൻതുളളൽ ,ഉച്ചയ്ക്ക് 3 ന് ശീതങ്കൻ തുള്ളൽ ,വൈകിട്ട് 5ന് കെട്ടുകാഴ്ചയും കാഴ്ചശ്രീബലിയും 7 ന് സൂപ്പർ ഹിറ്റ് ഗാനമേള ,രാത്രി 9 ന് സേവ ,10.30 ന് പള്ളിവേട്ട എഴുന്ന കള്ളിപ്പ്, 11-ന് പള്ളിവേട്ട വരവ് , ആറാട്ട് ദിവസമായ 26 ന് രാവിലെ 7 ന് നാരായണീയ പാരായണം 8 മുതൽ നാദസ്വരക്കച്ചേരി ,വൈകിട്ട് 4.30 ന് ആറാട്ട് ബലി തുടർന്ന് കൊടിയിറക്ക് 5.30-ന് ആറാട്ട് എഴുന്നള്ളിപ്പ് രാത്രി 7.30 ആറാട്ട് വരവ് ,9.30 ന് സേവ രാത്രി 10-ന് അകത്തെഴുന്നള്ളിപ്പ് വലിയ കാണിക്ക .