ന്യൂഡൽഹി : വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ഇന്ന് ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ഉദ്ഘാടനം ചെയ്യും. ചർച്ചയിൽ മൂന്ന് മണിക്കൂർ ഭരണകക്ഷിയായ എൻഡിഎ അംഗങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യസഭയിൽ വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. ഡിസംബർ 19 വരെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം.

വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച





