Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ നവജാത...

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരിയെന്ന് പോലീസ് .കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് 12-കാരി.തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും കുഞ്ഞിനെയാണ് വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

12 കാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്.അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെ അർധരാത്രിയോടെ കാണാതാവുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയുമായിരുന്നു.കുഞ്ഞ് ജനിച്ചതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന ഭയത്തിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (  ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു....
- Advertisment -

Most Popular

- Advertisement -