Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNews1,458 സര്‍ക്കാര്‍...

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ.ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതൽ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌ ആരോഗ്യ വകുപ്പിലാണ്‌ . 373 പേർ .പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് 224 പേര്‍.കോളേജ് അസി. പ്രൊഫസര്‍മാര്‍,ഹയർ സെക്കണ്ടറി അധ്യാപകർ തുടങ്ങിയവർ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ എസ് എസ് രാമായണ മേള നാളെ തുടങ്ങും

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിക്കായി അധ്യാന്മരാമായണത്തെ ആസ്പദമാക്കി രാമായണ മേള സംഘടിപ്പിക്കുന്നു. 10, 11 തീയതികളിൽ എൻ എസ് എസ് ഹെഡ് ഓഫിസിനുള്ളിലെ മന്നത്ത് പാർവതി അമ്മ...

കേസിന് പിന്നിൽ അമ്മ–ഡബ്ലുസിസി പോര് : സുപ്രീംകോടതിയിൽ സിദ്ദിഖ്

ന്യൂഡൽഹി : മലയാള സിനിമാ മേഖലയിലെ അമ്മ,ഡബ്ലുസിസി സംഘടനകൾ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാൽസംഗക്കേസിൽ പ്രതിയാക്കിതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച...
- Advertisment -

Most Popular

- Advertisement -