ഇസ്ലാമാബാദ് : പാകിസ്ഥാൻ അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ നടത്തിയ രൂക്ഷമായ ഏറ്റുമുട്ടലിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു. കാബൂൾ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ആക്രമണം നടത്തിയത് .25 പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ അധികൃതർ പറഞ്ഞു.