കോട്ടയം : കഴിഞ്ഞ സീസണില്‍ 150 കോടിയുടെ കിഴിവ് കൊള്ളയാണ് നെല്ല് സംഭരണത്തില്‍ നടന്നതെന്നും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി ജെ ലാലി ആവശ്യപ്പെട്ടു കര്‍ഷകരുടെ കയ്യില്‍ നിന്നും കിഴിവായി എടുക്കുന്ന നെല്ലിന്റെ തുക എവിടേയ്ക്കാണ് പോകുന്നതെന്ന് എവിടെയും രേഖപ്പെടുത്തുന്നില്ല. ഇത് മില്ലുകാരും പാഡി ഓഫീസര്‍മാരും ചേര്‍ന്ന് വീതം വയ്ക്കുകയാണെന്നും വി ജെ ലാലി ആരോപിച്ചു.
കഴിഞ്ഞ 17 ദിവസമായി ചങ്ങനാശ്ശേരി കുറിച്ചി കക്കുഴി പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് കോട്ടയം പാഡി ഓഫീസ് പിക്കറ്റിങ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാടശേഖരസമിതി കണ്‍വീനര്‍ ഷമ്മി വിനോദിന്റെ അധ്യക്ഷതയില്‍ എന്‍ കെ എസ് എസ് മേഖലാ കണ്‍വീനര്‍ ജിക്കു കുര്യയാക്കോസ് മുഖ്യ പ്രസംഗം നടത്തി, അജയകുമാര്‍,അഭിഷേക് ബിജു,എം ജെ മാര്‍ക്കോസ്, രഘുനാഥന്‍ കെ, ബേബി മുണ്ടുകുളം, മാണ് ഭായി എം എന്നിവര്‍ പ്രസംഗിച്ചു.






