പത്തനംതിട്ട : ജില്ലാ കഥകളി ക്ലബിൻ്റെ 18-ാമത് കഥകളിമേള ജനുവരി 6 മുതൽ 12 വരെ അയിരൂർ ചെറുകോൽപ്പുഴ വിദ്യാധിരാജനഗറിൽ (പമ്പാ മണൽപ്പുറം) നടക്കും . തിങ്കളാഴ്ച രാവിലെ 10 ന് ഡോ. ജോർജ് ഓണക്കൂർ കഥകളി മേള ഉദ്ഘാടനം ചെയ്യു. ഇത്തവണത്തെ നാട്യഭാരതി അവാർഡ് കഥകളി നടൻ സദനം ഭാസിക്ക് സമർപ്പിക്കും. എല്ലാ ദിവസവും രാവിലെ 11 മണിക്കും വൈകുന്നേരം 6.30 നും കഥകളി ഉണ്ടാകും.