Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ  ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം  വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ്(19) ആണ് പിടിയിലായത്.

2024 സെപ്റ്റംബർ 22 ന് പകൽ 10 മണിയോടെയാണ് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ആദ്യം ഇയാൾ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും ബലാൽസംഗത്തിന് വിധേയയാക്കി. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് വെച്ചൂച്ചിറ പോലീസിന് വിവരം ലഭിച്ചത്.

തുടർന്ന്  കുട്ടിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും, ആദ്യം വിസമ്മതിച്ച പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയതിനെ തുടർന്നാണ് മൊഴി രേഖപ്പെടുത്തിയത്.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു.  ചൊവ്വ രാത്രി ഇയാളെ കുറുമ്പൻമൂഴിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു,  അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ നടത്തിയ പോലീസ്, കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിയും കൈകൊണ്ടു. പ്രതിയേയും വൈദ്യപരിശോധനക്ക് വിധേയനാക്കി. മറ്റ് നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ  വി പി സുഭാഷ്, എ എസ് ഐ അൻസാരി,  എസ് സി പി ഓമാരായ പി കെ ലാൽ, നെൽസൺ, സി പി ഓ അഞ്ജന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായി എണ്ണ കമ്പനികള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 ന്...

കനത്ത മഴ : ഹിമാചലിൽ 110 പേർ മരിച്ചു

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു .ഹിമാചൽ പ്രദേശിൽ  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 250 തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -