മുണ്ടിയപ്പള്ളി : രണ്ടാം വാർഡ് കൺവെൻഷൻ തെരഞ്ഞെടുപ്പ് മുണ്ടിയപ്പള്ളി ജേക്കബ് ചെറിയാൻ മുണ്ടക്കൽ ഭവനത്തിൽ നടത്തപ്പെട്ടു .കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സമകാലിക വിഷയങ്ങളും വികസന വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
ബൂത്ത് പ്രസിഡണ്ട് കുര്യൻ ചെറിയാൻ,വാർഡ് മെമ്പർ ലിൻസി മോൻസി,മണ്ഡലം ഭാരവാഹികളായ,രാജൻ,സനോജ് വർഗീസ്,മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കെ ജെ യോഹന്നാൻ,പിടി ഡാനിയൽ,എംസി കുഞ്ഞുമോൻ,രാജൻ കുഴിക്കാലയിൽ, ചാക്കോ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.രണ്ടാം വാർഡ് പ്രസിഡണ്ടായി കുര്യൻ ചെറിയാനെ തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റിയിലേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.