Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsവിഷവാതകം ശ്വസിച്ച്...

വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട : മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. വള്ളിക്കോട് മണപ്പാട്ട് വടക്കേതിൽ അജിത് രാമചന്ദ്രൻ (40), പാലക്കാട് സ്വദേശി രാജ്കുമാർ (38), പഞ്ചാബ് സ്വദേശി എന്നിവരാണ് മരിച്ചത്. ഇന്ത്യൻ സമയം ഇന്ന് 2.20 നായിരുന്നു സംഭവം.

അബുദാബിയിലെ അൽ റിം അയലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിക്കുകയും ഒരാൾ കുഴഞ്ഞു വീഴുകയുമായിരുന്നു. ഇയാളെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടെയാണ് മറ്റ് 2 പേരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹങ്ങൾ അബുദാബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

അശ്വതിയാണ് അജിത് രാമചന്ദ്രൻ്റെ ഭാര്യ. മകൻ: അശ്വജിത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സക്ഷമ ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന്

തിരുവല്ല : സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ) ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 24-ന് തിരുവല്ല അമൃത വിദ്യാലയത്തിൽ നടക്കും. വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമം തിരുവല്ലാ നഗരസഭാ വൈസ് ചെയർമാൻ...

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു : ഫ്ലാ​ഗ് ഓഫ് ഒക്ടോബർ 9-ന്

തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് 2025...
- Advertisment -

Most Popular

- Advertisement -