മലപ്പുറം : മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ് 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.

മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച 35 പേർക്ക് ഭക്ഷ്യവിഷബാധ





