Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഅടിമാലിയിൽ വീടിന്...

അടിമാലിയിൽ വീടിന് തീപിടിച്ച് 4 പേർ വെന്തുമരിച്ചു

ഇടുക്കി : അടിമാലിയിൽ വീടിന് തീപിടിച്ച് 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6),ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. തിരച്ചിലിലാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:  56 കാരന്  തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ  ഓഫീസിലാണ് ബുധനാഴ്ച രാത്രി അജ്ഞാത സന്ദേശം എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
- Advertisment -

Most Popular

- Advertisement -