കൊല്ലം : ബിരിയാണിക്ക് സാലഡ് നൽകാത്തതിന്റെ പേരിൽ കാറ്ററിംഗ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു .കൊല്ലം തട്ടാമലയിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കുന്നതിനിടയിൽ ചിലര്‍ക്ക് ബിരിയാണിയ്‌ക്കൊപ്പം സലാഡ് നൽകാഞ്ഞതിനെത്തുടർന്നാണ് തർക്കം ആരംഭിച്ചത് . ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞുള്ള സംഘർഷത്തിൽ പാത്രം കൊണ്ടുള്ള അടിയേറ്റ് നാല് പേരുടെ തലയ്‌ക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുകൂട്ടരും ഇരവിപുരം പോലീസില്‍ പരാതി നല്‍കി.