Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് 2...

തിരുവനന്തപുരത്ത് 2 അപകടങ്ങളിൽ 4 യുവാക്കൾ മരിച്ചു

തിരുവനന്തപുരം : ബാലരാമപുരത്ത് നിർത്തിയിട്ട ലോറിയിൽ സ്കൂട്ടറിടിച്ച് 3 സുഹൃത്തുക്കൾ മരിച്ചു. രക്ഷാ പ്രവർത്തനം നടത്തിയ യുവാവ് അല്പസമയത്തിനു ശേഷം മറ്റൊരപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി 11.30ന് കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്‌ക്കു സമീപമാണ് നിർത്തിയിട്ട ലോറിയിൽ സ്കൂട്ടറിടിച്ചത് .

അപകടത്തിൽ സുഹൃത്തുക്കളായ അഖിൽ‌ (19),സാമുവൽ (22),അഭിൻ(19) എന്നിവർ മരിച്ചു. അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ മുടവൂർപാറ സ്വദേശി മനോജ് (26) സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മരിച്ചു.

അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാൻ ബാലരാമപുരത്ത് എത്തിയതായിരുന്നു. ഇലക്ട്രീഷ്യനായ മനോജ് വീട്ടുസാധനങ്ങൾ വാങ്ങാൻ ബാലരാമപുരത്തേക്കു പോയി മടങ്ങുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 122 ( ടെംപിള്‍ ഗേറ്റ്)) നവംബര്‍ 12 രാവിലെ എട്ടു മുതല്‍ നവംബര്‍ 16 ന്  വൈകിട്ട് ആറ് വരെ...

ഭിന്നശേഷി കലോത്സവം സ്നേഹതീരം 2025

തിരുവല്ല : തിരുവല്ല മുൻസിപ്പാലിറ്റിയുടെ ഭിന്നശേഷി കലോത്സവം സ്നേഹതീരം 2025 തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. അന്നമ്മ മത്തായി വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു.കൗൺസിലർ മാരായ ശ്രീനിവാസ്...
- Advertisment -

Most Popular

- Advertisement -