Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42- മത്...

42- മത് ശ്രീമദ് ഭാഗവത സത്രം : 108 സമ്പൂർണ്ണ നാരായണീയ പാരായണം തുടക്കമായി

ആലപ്പുഴ: 2025 ഏപ്രിൽ 3 മുതൽ 14 വരെ ആലപ്പുഴ കലവൂർ മാരൻ കുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന 42-ആമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ മുന്നോടിയായി 108 സമ്പൂർണ്ണ നാരായണീയ പാരായണം ആരംഭിച്ചു.

ജനുവരി 30 മുതൽ ഏപ്രിൽ 2 വരെയുള്ള ദിനങ്ങളിലായി 63 ദിവസങ്ങൾ കൊണ്ടാണ് വിവിധ നാരായണീയ സമിതികളുടെ നേതൃത്വത്തിൽ, 108 സമ്പൂർണ്ണ നാരായണീയ പാരായണ സമർപ്പണം പൂർത്തീകരിക്കപ്പെടുന്നത്.

ക്ഷേത്രാങ്കണത്തിലെ സപ്താഹ മണ്ഡപത്തിൽ  ചിന്മയാ മിഷൻ വയനാട് കേന്ദ്രം ആചാര്യൻ സ്വാമി അഭയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി നാരായണീയ പാരായണത്തിന് സമാരംഭം കുറിച്ച്  നാരായണീയ മാഹാത്മ്യ പ്രഭാഷണം നടത്തി.

നാരായണീയ പാരായണീയ സമിതി ചെയർ പേഴ്സൺ ഡൊ. കെ.വി. സരസ്വതി, സത്ര നിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ പി. വെങ്കിട്ടരാമ അയ്യർ, ജനറൽ കൺ വീനർ കെ.കെ. ഗോപകുമാർ, പ്രൊഗ്രാം കമ്മറ്റി കൺ വീനർ എസ്. നാരായണസ്വാമി, കോ-ഓർഡിനേറ്റർമാരായ സി.കെ. വിജയകുമാർ, അഡ്വ. ജി. മനോജ് കുമാർ, ക്ഷേത്രം സെക്രട്ടറി വി.പി. ബാലകൃഷ്ണൻ, ഗോപികാ സംഘം ചെയർ പേഴ്സൺ റ്റി.ആർ. പത്മകുമാരി മുതലായവർ പങ്കെടുത്തു.

ആലപ്പുഴ ബ്രാഹ്മണ സമൂഹം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആദ്യ ദിനത്തിലെ പാരായണം നടത്തി. രണ്ടാം ദിനം രാവിലെ മാരൻ കുളങ്ങര പാർത്ഥസാരഥി നാരായണീയ സമിതിയും, ഉച്ചയ്ക്കു ശേഷം കലവൂർ ഹരേകൃഷ്ണ നാരായണീയ സമിതിയും പാരായണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം :ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. 5 ജില്ലകളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു .മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്...

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ

ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ.ഇന്ത്യയേക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മെറ്റയുടെ മാപ്പു...
- Advertisment -

Most Popular

- Advertisement -