Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഇരുചക്ര വാഹനങ്ങള്‍ ...

ഇരുചക്ര വാഹനങ്ങള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം

തിരുവല്ല: അമിത വേഗത്തില്‍ എത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ  അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം. തിരുവല്ല തുകലശ്ശേരി സ്വദേശി ബെന്നി എന്‍ വിയാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് യാത്രികൻ  മിത്രംകേരി സ്വദേശി ജ്യോതിസിന്റെ പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല- മാവേലിക്കര റോഡില്‍ ബി എസ് എന്‍ എല്‍ ഭവന് സമീപം ആയിരുന്നു അപകടം.

എം സി റോഡില്‍ നിന്ന് തിരുവല്ല മാവേലിക്കര റോഡിലേക്കുള്ള വണ്‍വേയില്‍ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപ്പോയ ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചില്‍ തുളച്ച് കയറി.

ഉടന്‍തന്നെ ബെന്നിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം...

മലപ്പുറം സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം : കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -