പത്തനംതിട്ടയിൽ 2 ഡോക്ടർമാർ ഓടി രക്ഷപ്പെട്ടു. വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് കുടുങ്ങിയത്. പത്തനംതിട്ടയിൽ നിന്ന് ഡോ.ടി.ജയശ്രീ, ഡോ. ദീപു ബാലകൃഷ്ണൻ, ഡോ.ആർ.രാജീവ്, ഡോ. മനോജ് എന്നിവർക്കെതിരെയും കോഴഞ്ചേരിയിൽ നിന്ന് ഡോ.റെജി, ഡോ.കെ.എസ്.വിജയ എന്നിവർക്കെതിരെയുമാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഡോ. ജയശ്രീ, ഡോ. ദീപു എന്നിവരാണ് വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടിയത്. അടൂരിൽ പരിശോധന നടന്നെങ്കിലും ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായില്ല.സ്വന്തം താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താവൂ എന്ന ചട്ടമാണ് ഡോക്ടർമാർ ലംഘിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു