തിരുമല: തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.ഇതിൽ 3 പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.ടോക്കൺ വിതരണ കൗണ്ടറുകളുടെ നടത്തിപ്പ് പുനഃപരിശോധിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും ടിടിഡി ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിർദ്ദേശം നൽകി. മുഖ്യമന്ത്രി ഇന്ന് തിരുപ്പതിയിലെത്തും.