Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരുവിൽ വാഹനാപകടത്തിൽ...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികളക്കം 7 പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരു ഹൊസ്കോട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളക്കം 7 പേർ കൊല്ലപ്പെട്ടു.രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലാണ് അപകടം നടന്നത്.കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ വിദ്യാർഥികളും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. വിദ്യാർഥികളിൽ അശ്വിൻ നായർ (17),ഏഥൻ ജോർജ് (17) എന്നിവർ മലയാളികളാണ്.

വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ടശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ട്രക്ക് സർവീസ് റോഡിലേക്ക് മറിയുകയും ആക്‌സിലിൽ തട്ടി പുറകിൽവന്ന മറ്റൊരു കാറും അപകടത്തിൽപ്പെടുകയുമായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ കളക്ടർ തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലാ കളക്ടർ അലക്സ് വർഗീസ്   ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. കോടതിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല...

കേരള ബാങ്ക് സാഹിത്യമത്സരം

തിരുവല്ല: കേരള ബാങ്കിൻറെ അഞ്ചാം വാർഷികവും സഹകരണ വാരാഘോഷവും പരിഗണിച്ച് കേരള ബാങ്കിന്റെ തിരുവല്ല ബ്രാഞ്ച് (രാമൻചിറ) ഇടപാടുകാർക്കായി സാഹിത്യമത്സരം നടത്തുന്നു. ഇടപാടുകാരുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കഥ 3 പേജ് വിഷയം സന്തുഷ്ട...
- Advertisment -

Most Popular

- Advertisement -