ആലപ്പുഴ : വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്സരാര്‍ഥികൾക്ക് ജൂലൈ 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളില്‍ കുട്ടനാട് ശൈലി, വെച്ച് പാട്ട് എന്നീ ഇനങ്ങളിലും ആറന്‍മുള ശൈലിയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിട്ടുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യമെത്തുന്ന 50 ടീമുകളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.