Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryമാർ ജെയിംസ്...

മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഛായചിത്ര പ്രയാണം നടത്തി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാൻ  മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സിമ്പോസിയത്തിന് മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  പിതാവിൻ്റെ മാതൃ ഇടവകയായ കൈനകരി സെൻറ് മേരീസ് പള്ളിയിൽ നിന്ന് ഛായചിത്ര പ്രയാണം ആരംഭിച്ചു.

രാവിലെ11.30ന് കൈനകരി സെൻ്റ് മേരിസ് ഇടവക വികാരി ഫാ. ജോസഫ് ചെമ്പിലകത്തിൽ  നിന്ന് അതിരൂപത  പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാവീട്ടിൽ ഛായാചിത്രം ഏറ്റുവാങ്ങി. തുടർന്ന് ആലപ്പുഴ , ചമ്പക്കുളം , പുളിങ്കുന്ന് , എടത്വാ,  തൃക്കൊടിത്താനം ,  ചങ്ങനാശ്ശേരി ഫൊറോനകൾ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.

ഉച്ചകഴിഞ്ഞ് 2:30 ന് ചങ്ങനാശ്ശേരി അസംപ്ഷൻ  കോളേജിൽ എത്തിച്ചേർന്ന ഛായാചിത്രത്തിന് അതിരൂപതയുടെ വികാരി ജനറാൾ റവ ഫാ. ജെയിംസ് പാലക്കലിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് അതിരുപതാ ഭാരവാഹികൾ ഛായാചിത്രം വേദിയിൽ പ്രതിഷ്ടിച്ചു.

അതിരൂപ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ വർഗീസ് , വൈസ് പ്രസിഡൻ്റുമാരായ സി . റ്റി തോമസ് കാച്ചാംകോടം , ജോർജ്കുട്ടി മുക്കത്ത് , റോസിലി കെ. കുരുവിള , ഗ്ലോബൽ വൈസ് പ്രസിഡൻ്റ് രാജേഷ് ജോൺ , സെക്രട്ടറിമാരായ ജിനോ ജോസഫ് കളത്തിൽ , കുഞ്ഞ് കളപ്പുര , ചാക്കപ്പൻ ആൻ്റണി , ജെസി ആൻ്റണി , സിസി അമ്പാട്ട് , വനിതാ കൗൺസിൽ ജനറൽ  കോ- ഓർഡിനേറ്റർ സിനി പ്രിൻസ് , യൂത്ത് കൗൺസിൽ ജനറൽ കോ – ഓർഡിനേറ്റർ  ജോസി ഡൊമിനിക്ക് ,കോ -ഓർഡിനേറ്റർ മെർളിൻ വി. മാത്യു എന്നിവർ പ്രസംഗിച്ചു.കൈനകരി പഞ്ചായത്ത് ജെട്ടി , മങ്കൊമ്പ്  , പള്ളിക്കുട്ടുമ്മ, കിടങ്ങറ, പെരുന്ന ബസ്റ്റാൻഡ് , ചങ്ങനാശ്ശേരി കെ. എസ് . ആർ സി ജംഗ്ഷൻ എന്നിവടങ്ങളിൽ നല്കിയ സ്വീകരണങ്ങൾക്ക് ഫാ. ജിജോ കുറിയന്നൂർ പറമ്പിൽ , ഫാ. ജോസഫ് കട്ടപ്പുറം , ഫാ. ജോസഫ് ചൂളപറമ്പിൽ, ഫാ ജിജോ ഇലവുംമൂട്ടിൽ ,ഫാ ജോർജ് വെളിയത്ത് ,  ടോമിച്ചൻ അയ്യരുകുളങ്ങര , സൈബി അക്കര, കെ.എസ് ആൻ്റണി, ലിസി ജോസ്,ദേവസ്യാ പുളിക്കാശ്ശേരി ,  ആൻ്റപ്പൻ മുട്ടേൽ , സോണിച്ചൻ ആൻ്റണി , കെ.ജെ. മാത്യു കൊടുപ്പുന്ന, ലാലി ഇളപ്പുങ്കൽ, കുഞ്ഞുമോൻ തുമ്പുങ്കൽ എന്നിവർ നേതൃത്വം നലകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാധാരണ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ലോകക്രമം സാധ്യമാവണം: പരിശുദ്ധ കാതോലിക്ക ബാവ

തിരുവല്ല : എല്ലാ സൃഷ്ടി ജാലങ്ങളും മനുഷ്യരും ഒന്നാണ് എന്ന വലിയ ചിന്തയാണ് വസുധൈവ കുടുംബദർശനം പങ്കുവെക്കുന്നെതെന്ന് പരിശുദ്ധ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഗ്ലോറിയ ന്യൂസ്, ലൈറ്റ് ടു ലൈഫ്...

അടൂർ അട്ടക്കുളം നഗർ അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു

അടൂർ:  നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ...
- Advertisment -

Most Popular

- Advertisement -