ന്യൂഡൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു.ശനിയാഴ്‌ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
നാരായൺപുർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സേനയാണ് നക്‌സൽ വിരുദ്ധ ഓപ്പറേഷന് നേതൃത്വം വഹിച്ചത്.