Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryപതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം...

പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ

കോഴഞ്ചേരി : പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 67 കാരനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ജോസഫ് പീലിയാണ് അറസ്റ്റിലായത്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സന്ധ്യയ്ക്ക് മലങ്കോട്ട പൊടിപ്പാറ റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ സമീപിച്ച പ്രതി, പെൺകുട്ടിയുടെ കയ്യിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. അശ്ലീലവാക്കുകൾ പറയുകയും ചെയ്തു.
      
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ശിശുക്ഷേമസമിതിയിൽ നിന്നുലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോയിപ്രം പോലീസ് കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ വച്ച് കൗൺസിലറുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന്,  പ്രതിക്കെതിരെ പോക്സോ വകുപ്പ് കൂടിച്ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രാഥമിക നിയമനടപടികൾക്ക് ശേഷം പ്രതിക്കു വേണ്ടി നടത്തിയ അന്വേഷണത്തെ തുടർന്ന് മലങ്കോട്ടയിൽ വച്ച് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച്  വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ  അറസ്റ്റ്  രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ മത്സ്യ കൃഷി നടത്തുന്ന കർഷകർക്ക് ഫിക്ഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്...

ആക്സിയം-4 ദൗത്യം ഇന്ന്

ന്യൂയോർക് : ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് .ഉച്ചയ്‌ക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്നും 4 ബഹിരാകാശ യാത്രികരുമായി ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെടും...
- Advertisment -

Most Popular

- Advertisement -