Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമയക്കുമരുന്നിനും ലഹരിക്കുമെതിരെ...

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ നടപടികൾ വേണം- ജി.സുധാകരൻ

ആലപ്പുഴ: മയക്കുമരുന്ന് വ്യാപനത്തിനും ഉപയോഗത്തിനും അന്താരാഷ്ട്ര മാനങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും ജി സുധാകരൻ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജില്ലയിൽ നടക്കുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം വേണം. ഇപ്പോൾ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന തൂഫാൻ ശക്തമായി മുന്നോട്ടുപോകുന്നതായും ജി.സുധാകരൻ പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ  ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഭരണകേന്ദ്രത്തിന്റെയും  എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെയും, പൊലീസ്, സാമൂഹ്യനീതി വകുപ്പിൻ്റെയും നശാമുക്തഭാരത് അഭിയാൻ്റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയം പരിസരത്ത്  നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിഥമിക് ഫിറ്റ്നസ് ഡാൻസ് ക്ലബ് ആലപ്പുഴയുടെ സുംബ ഫിറ്റ്നസ്’ ഡാൻസും ആലപ്പുഴ ജീസസ് യൂത്ത് ടീമിൻ്റെ ഫ്ളാഷ് മോബും  അരങ്ങേറി. ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, എൻ.എസ്.എസ്., നെഹ്റു യുവകേന്ദ്ര, എസ്. പി.സി., യുവ ആപ്‌തമിത്ര, സ്‌കൂൾ കോളേജ് വിദ്യാർഥികൾ, വിമുക്തി മിഷൻ പ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തിയ ഫൺ റൺ  ലിയോ തെർട്ടീന്ത്  സ്‌കൂളിൽ സമാപിച്ചു.

ജില്ല കളക്ടർ ഷാജി വി.നായരും  ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബും ജില്ല പോലീസ് മേധാവി റ്റി.കെ.വിഷ്ണുപ്രദീലും ഡെപ്യൂട്ടി 
എക്സൈസ് കമ്മീഷണർ കെ.ആർ.അജയ്,  ജനപ്രതിനിധികൾ തുടങ്ങിയവർ  സന്നിഹിതരായി. തുഫാൻ ഫ്ലാഗ് ഓഫ് അനാവരണം ജില്ല കളക്ടർ നിർവഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത്  മഴ വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത....

Kerala Lotteries Results 20-06-2026 Karunya KR-758

1st Prize : ₹1,00,00,000/- KM 142351 (KOLLAM) Consolation Prize ₹5,000/- KA 142351 KB 142351 KC 142351 KD 142351 KE 142351 KF 142351 KG 142351 KH 142351 KJ...
- Advertisment -

Most Popular

- Advertisement -