Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsകവിയൂർ സ്വദേശിനിയുടെ...

കവിയൂർ സ്വദേശിനിയുടെ പരാതിയിൽ കന്യാകുമാരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പരിചയം  സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി കാട്ടി 30 കാരി നൽകിയ പരാതിയിൽ കന്യാകുമാരി സ്വദേശിയായ 24 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻ കോട് താലൂക്കിൽ മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. 

കന്യാകുമാരിൽ നിന്നും മേസ്തിരി പണിക്കായി മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻ ദാസ് രണ്ട് വർഷം മുമ്പ് ഭർതൃമതിയായ കവിയൂർ സ്വദേശിയുമായി പരിചയത്തിൽ ആവുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാൾ യുവതിയെ പളനിയിലും, വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി യുവതിയിൽ നിന്നും 10 ലക്ഷത്തോളം രൂപയും ഇയാൾ കൈകലാക്കി.

അർബുദ രോഗിയും അടുത്ത സുഹൃത്തുമായ പെൺകുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് പലപ്പോഴും യുവതി വീട്ടിൽ നിന്നും പോയിരുന്നത് എന്ന് പോലീസ് പറഞ്ഞു. നിരന്തരമായ പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻ ദാസിന്റെ ഭീഷണിയും സഹിക്കവയ്യാതായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു.

തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കവിയൂരിലെ വാടകവീട്ടിൽ നിന്നും സജിൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഉച്ചയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ആനയൂട്ടും ഗജപൂജയും നടത്തി. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും തന്ത്രി ബ്രഹ്മശ്രീ അഗ്നിശ്ശർമ്മൻ...

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

തിരുവല്ല : പെരിങ്ങര ഗവ ഹയർസെക്കണ്ടറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു.സി...
- Advertisment -

Most Popular

- Advertisement -