പത്തനംതിട്ട : പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ ഇന്ന് കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതിയായ സൈനികൻ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനു (38) ആണ് പോക്സോ പ്രത്യേക കോടതിയിൽ കീഴടങ്ങിയത്.
കേസിൽ 19 പ്രതികളാണ് ഉള്ളത്. 18 പേരും അറസ്റ്റിലായി. ഇതിൽ ഒരു പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ പ്രായപൂർത്തിയാകാത്ത 2 പേരും ഉൾപ്പെടുന്നുണ്ട്. കോടതിയിൽ കീഴടങ്ങിയ മനുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.