ന്യൂഡൽഹി : ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. മുൻപ് ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ആണുണ്ടായിരുന്നത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.
പ്രധാന മന്ത്രിയുടെ വികസിത ലഡാക്ക് എന്ന സ്വപനത്തിന്റെ ഭാഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.
മുൻ സംസ്ഥാനമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും 2019 ൽ അതിനെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷമാണ് ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശ പദവി ലഭിച്ചത്.