Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസിൽ...

പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും

പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി.

കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കീഴ്‌വായ്‌പ്പൂര് പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി

സ്കൂൾ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകും വഴി പത്തുവയസ്സുകാരന് നേരേ പ്രതി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്സൺ മാത്യൂസ് ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ്:   ലക്ഷങ്ങൾ തട്ടിയ പ്രതി  പോലീസ് പിടിയിൽ

പന്തളം : ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ  ലക്ഷങ്ങൾ തട്ടിയ പ്രതി പന്തളം പോലീസിന്റെ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളം പടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) ആണ്...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന് വിപുലമായ രീതിയിൽ ആചരിക്കും. പുലർച്ചെ  2.30  മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന, തുടർന്ന് 4.30 മുതൽ  6.00 മണി...
- Advertisment -

Most Popular

- Advertisement -