Monday, February 17, 2025
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ റെഡിഡൻഷ്യൽ...

മാർത്തോമ്മാ റെഡിഡൻഷ്യൽ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 3ന്

തിരുവല്ല : കുറ്റപ്പുഴ മാർത്തോമ്മാ റെഡിഡൻഷ്യൽ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 3ന്  ഉച്ചയ്ക്ക് 2 ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹിരാകാശ ശാസ്ത്രജ്ഞ  ടെസ്സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ: തിയോഡേഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

ആൻ്റോ ആൻ്റണി എം.പി സുവനീർ പ്രകാശനം ചെയ്യും. മാത്യു.ടി.തോമസ് എം.എൽ.എ, നഗരസഭാ കൗൺസിലർ അഡ്വ: സുനിൽ ജേക്കബ്, സ്കൂൾ ബോർഡ് സെക്രട്ടറി പ്രൊ. കുര്യൻ ജോൺ, ട്രഷർ ഐപ് വർഗ്ഗീസ്, പ്രിൻസിപ്പാൾ റെജി മാത്യു, വൈസ്. പ്രിൻസിപ്പാൾ അനിതാ സൂസൻ ജോൺ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പ്രൊ.ഫിലിപ്പ് എൻ.തോമസ് എന്നിവർ പ്രസംഗിക്കും.

വിളംബര ജാഥയോടെ തുടക്കം കുറിച്ച സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾക്ക് സ്കൂൾ വേദിയായി. വിളംബര ജാഥയുടെ ഭാഗമായി  മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ, എ.ഐ.എക്സിബിഷനുകൾ, ടാലൻ്റ് പേജൻറി, ഇൻ്റർ സ്കൂൾ കലാ മത്സരങ്ങൾ, ഇൻ്റർ സ്കൂൾ കായിക മത്സരങ്ങൾ ,ഇൻ്റർ സ്കൂൾ ഗെയിംസ് മത്സരങ്ങൾ, ക്രോസ് കൺട്രി മത്സരങ്ങൾ എന്നിവ നടത്തി.

പ്രൈമറി വിഭാഗത്തിലെ അസംബ്ളി ഏരിയാ അടക്കം നിരവധി നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തീകരിച്ചതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 14-11-2024 Karunya Plus KN-547

1st Prize Rs.8,000,000/- PY 872247 (VAIKKOM) Consolation Prize Rs.8,000/- PN 872247 PO 872247 PP 872247 PR 872247 PS 872247 PT872247 PU 872247 PV 872247 PW 872247 PX...

തീർത്ഥാടകൻ മരിച്ച സംഭവം : നരഹത്യക്ക് കേസ് എടുക്കണമെന്ന്  അയ്യപ്പ സേവ സംഘം

പത്തനംതിട്ട: മകര വിളക്ക് രാത്രിയിൽ ദർശനം കഴിഞ്ഞു മടങ്ങി വന്ന  തമിഴ്നാട് സ്വദേശി നാഗരാജൻ  എന്ന അയ്യപ്പ ഭക്തന്റെ മരണം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം. നിരപരാധിയായ അയ്യപ്പ...
- Advertisment -

Most Popular

- Advertisement -