Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഎസ് എൻ...

എസ് എൻ ഡി പി വനിതാ സംഘം മേഖലാ കൺവൻഷൻ

തിരുവല്ല : ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ പറഞ്ഞു.
എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സി.കേശവൻ മേഖലാ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സംഘടിച്ച് ശക്തരാകണമെന്ന ഗുരുവചനം ഉൾക്കൊണ്ട് വനിതാസംഘത്തിന് ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാനാകും. കുടുംബത്തിൽ നിന്ന് തുടങ്ങി കുട്ടികൾക്കും യുവതീ യുവാക്കൾക്കുമെല്ലാം ശാഖാതലം മുതൽ ഗുരുവിന്റെ ദർശനങ്ങൾ പകർന്നുകൊടുക്കാനും നന്മയും മൂല്യബോധവുമുള്ള മക്കളെ വളർത്തിയെടുക്കാനും വനിതകൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.
വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി.

സ്ത്രീ സുരക്ഷാ, സ്വയം രക്ഷ എന്ന വിഷയത്തിൽ പത്തനംതിട്ട വനിതാസെൽ സി.പി.ഒ മാരായ വിനീത, അശ്വതി, സീന എന്നിവർ ക്ലാസെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാടൻപാട്ട് സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം : നാടൻപാട്ട് സംഘത്തിന്റെ വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഗായികയ്ക്ക് ദാരുണാന്ത്യം.രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി...

ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനിയർ : ജൂലൈ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ ഐ ഐ സി) ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനിയർമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂലൈ 30 വരെ...
- Advertisment -

Most Popular

- Advertisement -