Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsജനറൽ ആശുപത്രിയിൽ...

ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് 5 ദിവസമായിട്ടും പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാത്ത ആശുപത്രി അധികൃതരുടെയും പാവപ്പെട്ട രോഗികളുടെ ദുരവസ്ഥ കണ്ടിട്ടും അടിയന്തിര നടപടി സ്വീകരിക്കാത്ത ആരോഗ്യ മന്ത്രിയുടെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്വന്തം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ ആശുപത്രിയായ ജനറൽ ആശുപത്രിയിൽ സർജറിക്കെത്തുന്ന രോഗികളും അപകടം പറ്റിയെത്തുന്നവരും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരും മുകളിലത്തെ നിലയിൽ കയറുന്നതിനു ബുദ്ധിമുട്ടുകയാണ്. തുണിയിൽ കിടത്തി കൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ആരോഗ്യ മന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിനു നടപടി കൈകൊള്ളണമെന്നും ആശുപത്രി സന്ദർശിച്ച് രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് യാത്ര.മകനേയും കുടുംബത്തേയും സന്ദർശിക്കാനാണ് യാത്രയെന്നാണ് വിവരം. സ്വകാര്യ സന്ദർശനമായതിനാൽ...

കഥ പോലെ അറിവുകള്‍ പകര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനുമൊത്ത് ശാസ്ത്രസംവാദം

ആലപ്പുഴ: സ്‌പേസിനെക്കുറിച്ച് എന്ത് കഥയാണ് നിങ്ങള്‍ക്കിന്ന് കേള്‍ക്കേണ്ടത് എന്ന് ചോദിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ  എസ് സോമനാഥ് ആരംഭിച്ച ശാസ്ത്രസംവാദം കുട്ടികളുടെ ചോദ്യങ്ങള്‍കൊണ്ട് ജിജ്ഞാസയുടെ ആഘോഷമായി മാറി. സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ്...
- Advertisment -

Most Popular

- Advertisement -